സൂപ്പർ മാർക്കറ്റ് എക്സ്പോ ഒക്ടോബറിൽ അങ്കമാലിയിൽ
1578671
Friday, July 25, 2025 4:47 AM IST
ആലുവ: സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള നടത്തുന്ന രണ്ടാമത്തെ ഓൾ കേരള റീട്ടെയിൽ എക്സ്പോ - 2025 ഒക്ടോബർ മാസം 3, 4, 5 തീയതികളിൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും.
കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നിന്നുമുള്ള 5,000ത്തോളം സൂപ്പർമാർക്കറ്റ് ഉടമകളും റീട്ടെയ്ൽ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ കമ്പനികളും ഇതിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജോർഫിൻ പെട്ട, ജനറൽ സെക്രട്ടറി കെ.എ. നിയാവുദ്ദീൻ എന്നിവർ അറിയിച്ചു.
എക്സ്പോയിൽ പ്രോഡക്റ്റ് ലോഞ്ചിംഗ് ബിസിനസ് മീറ്റ്, മോട്ടിവേഷൻ ക്ലാസ്, സ്റ്റാഫ് ട്രെയിനിംഗ് സെക്ഷൻ, ബിസിനസ് അവാർഡ്, എന്റർടൈൻമെന്റ് പ്രോഗ്രാം തുടങ്ങിയവയും ഉണ്ടാകും.