ക്യംതാ സെമിനാരി കത്തീഡ്രലിൽ ശ്രാദ്ധപ്പെരുന്നാൾ
1578681
Friday, July 25, 2025 5:01 AM IST
തൃപ്പൂണിത്തുറ: ക്യംതാ സെമിനാരി കത്തീഡ്രലിൽ മുൻ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ ഒസ്താത്തിയോസിന്റെയും മുക്കഞ്ചേരിൽ ഗീവർഗീസ് റമ്പാന്റെയും ശ്രാദ്ധപ്പെരുന്നാൾ 26, 27 തിയതികളിൽ ആചരിക്കും.
നാളെ വൈകിട്ട് 6.30ന് സന്ധ്യ പ്രാർഥന, ഏഴിന് ധൂപ പ്രാർഥന. 27ന് രാവിലെ 8.30ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന.
മെത്രാപ്പോലീത്തമാരായ ഐസക് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ അപ്രേം എന്നിവർ സഹകാർമികരാകും. 10.30ന് ഗീവർഗീസ് റമ്പാൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠന സഹായവിതരണം, 11ന് ശ്രാദ്ധ സദ്യ, ഭക്ഷ്യക്കിറ്റ് വിതരണം.