എംഡിഎംഎയുമായി യുവാവ് പിടിയിൽ
1578445
Thursday, July 24, 2025 5:07 AM IST
പോത്താനിക്കാട്: പല്ലാരിമംഗലത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ എംഡിഎംഎ യുമായി പുലിക്കുന്നേൽപടി കുന്നത്ത് സദാം എന്ന് വിളിക്കുന്ന ആഷിക്ക്(32) പിടിയിലായി. കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
നാളുകളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ ലഹരി ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ബി. ലിബു, എം.ടി. ബാബു, സോബിൻ ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. റസാക്ക്, ബിലാൽ പി. സുൽഫി, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.എസ്. ബബീന എന്നിവർ പങ്കെടുത്തു.