നാടിനാവേശമായ ശ്രീക്കുട്ടിക്ക് ആദരം
1578439
Thursday, July 24, 2025 5:03 AM IST
കോലഞ്ചേരി: വളയം പിടിക്കുന്ന വളയിട്ട കൈകൾ നാടിനാവേശമാകുന്നു. കോലഞ്ചേരി ആലുവ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന സെന്റ് തോമസ് ബസിലെ വനിതാ ഡ്രൈവർ 23 കാരിയായ പുളിക്കായത്ത് വീട്ടിൽ ലക്ഷ്മി അനന്തകൃഷ്ണൻ (ശ്രീക്കുട്ടി) ഇന്ന് നാട്ടിലെ യുവാക്കൾക്കിടയിൽ താരമാണ്.
കടയിരുപ്പ് ജംഗ്ഷനിൽ വച്ച് യൂത്ത് കോണ്ഗ്രസ് ഐക്കരനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖത്തിൽ ഇന്നലെ വൈകിട്ട് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു.
ഐക്കരനാട് മണ്ഡലം പ്രസിഡന്റെ എൽദോസ് മറ്റത്തിൽ അധ്യക്ഷ വഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി സുജിത്ത് പോൾ ശ്രീക്കുട്ടിക്ക് മൊമെന്റഓ നൽകി ആദരിച്ചു. മഹിളാ കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മേഴ്സി ജോണ് മുഖ്യാതിഥിയായി.