"ഇന്നൊവേഴ്സ്' ശാസ്ത്രപ്രദര്‍ശനം സംഘടിപ്പിച്ചു
1578669
Friday, July 25, 2025 4:47 AM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂള്‍ ഇന്റര്‍ സ്കൂള്‍ സയന്‍സ് എക്സിബിഷന് "ഇന്നൊവേഴ്സ് 2025' സംഘടിപ്പിച്ചു
ജനിതകശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗര്‍ ജോഹാന്‍ മെന്‍ഡലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ശാസ്ത്രീയ പൈതൃകത്തെ ആദരിച്ച് സംഘടിപ്പിച്ച ഈ വര്‍ഷത്തെ എക്സിബിഷന്റെ ഉദ്ഘാടനം സിഎസ്ഐആര്‍ –എന്‍ഐഐഎസ്ടിയിലെ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ. കെ.ജി. രഘു നിര്‍വഹിച്ചു.
വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തുകയും നൂതന ചിന്താഗതികള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുകയെന്നതാണ് ഇന്നൊവേഴ്സിന്റെ മുഖ്യലക്ഷ്യം.
മൂന്നു വിഭാഗങ്ങളിലായി നടത്തിയ ശാസ്ത്രപ്രദര്ശനത്തില് 26 സ്കൂളുകളില്‍ നിന്നുള്ള 77 ടീമുകളില്‍പ്പെട്ട ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. വര്‍ഗീസ് കാച്ചപ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ വിനിത മെന്‍ഡസ്, ഹെഡ്മിസ്ട്രസ് സിന്ധു തറയില്‍, കിന്‍ഡര്‍ ഗാര്ഡന് ഹെഡ്മിസ്ട്രസ് ബിന്ദു തോമസ് എന്നിവര്‍ പ്രസംഗിച്ചു.