പഞ്ചായത്ത് കമ്മിറ്റി യോഗം മൊബൈലിൽ പകർത്തി പ്രദർശിപ്പിച്ചെന്ന് പരാതി
1578670
Friday, July 25, 2025 4:47 AM IST
ഉദയംപേരൂർ: പഞ്ചായത്ത് കമ്മിറ്റി യോഗം രഹസ്യമായി മൊബൈലിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചെന്ന് പരാതി. ഉദയംപേരൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗം പഞ്ചായത്ത് കമ്മിറ്റിയിലെ ശ്മശാനം സംബന്ധിച്ചുള്ള അജണ്ടയിലെ ചർച്ച മൊബൈലിൽ പകർത്തുകയും കോൺഗ്രസ് അനുഭാവിയായ ഒരാൾ സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ആയി പ്രദർശിപ്പിച്ചുവെന്നാണ് ആക്ഷേപം.
ഇത്തരം പ്രവൃത്തികൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉദയംപേരൂർ പോലീസിലും സംസ്ഥാന ഇലക്ഷൻ കമ്മീഷനും പഞ്ചായത്ത് പ്രിൻസിപ്പൽ ഡയറക്ടർക്കും ഉദയംപേരൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.കെ. ജയചന്ദ്രൻ പരാതി നൽകി.