നാഗപ്പുഴ പള്ളിയിൽ എട്ടുനോന്പ് തിരുനാളിനുള്ള ആലോചനാ യോഗം
1578683
Friday, July 25, 2025 5:01 AM IST
നാഗപ്പുഴ: സെന്റ് മേരീസ് പള്ളിയിൽ എട്ടുനോന്പ് തിരുനാളിനോടനുബന്ധിച്ചുള്ള ആലോചനാ യോഗം വികാരി ഫാ. പോൾ നെടുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്നു.
അസി. വികാർ ഫാ. ജിനോ കല്ലറയ്ക്കൽ പ്രസംഗിച്ചു. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി പാരീഷ് കൗണ്‍സിൽ അംഗങ്ങൾ കണ്‍വീനറായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. ജൂബിലി വർഷത്തോടനുബന്ധിച്ച് കോതമംഗലം രൂപതയിലെ വിവിധ ഫൊറോനകളുടെ നേതൃത്വത്തിൽ നടക്കുന്ന തീർഥാടനം നാഗപ്പുഴ ഇടവകയിൽ അടുത്തമാസം മുപ്പതിന് വൈകുന്നേരത്തോടെ എത്തിച്ചേരും.
തിരുനാളിനോടനുബന്ധിച്ചുള്ള പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട്, മുതലായവയ്ക്കുള്ള ക്വട്ടേഷനുകൾ 26ന് വൈകുന്നേരത്തോടെ പള്ളി ഓഫീസിൽ എത്തിക്കണം. ഫോണ്‍: 9495023390, 9847117935, 6282940467.