കേരളാ പോലീസ് അസോ. : എറണാകുളം റൂറലിൽ 38 പേർക്ക് എതിരില്ല
1578676
Friday, July 25, 2025 4:47 AM IST
ആലുവ: കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ യൂണിറ്റുതല തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് മികച്ച വിജയം. 2025 -2027 വർഷത്തെ ജില്ലാ കമ്മിറ്റിയിലേക്കുളള തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിനമായ ചൊവ്വാഴ്ച ആകെയുള്ള 61 സീറ്റിൽ 38 സീറ്റിലും ഔദ്യോഗിക വിഭാഗം പ്രതിനിധികൾ എതിരില്ലാതെ വിജയിച്ചു.
ബാക്കി 23 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 28ന് നടക്കും. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എം. അജിത്കുമാർ, ജില്ലാ പ്രസിഡന്റ് ഇ.ആർ. ആത്മൻ, ജില്ലാ സെക്രട്ടറി പി.എ. ഷിയാസ്, സംസ്ഥാന നിർവാഹക സമിതിയംഗം ബിബിൽ മോഹൻ, ജില്ലാ ട്രഷറർ പി.സി. സൂരജ്, ജില്ലാ ജോയിന്റ് സെക്രട്ടറി സി.ജെ. സെബി, ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. ബിജി എന്നിവർ വിവിധ യൂണിറ്റുകളിൽനിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലയിലും ഔദ്യോഗിക വിഭാഗം ഭരണം നിലനിർത്തിയിരുന്നു.