ജനകീയ മാര്‍ച്ചും കുറ്റപത്രം സമര്‍പ്പണവും
1595959
Tuesday, September 30, 2025 7:44 AM IST
മൂവാറ്റുപുഴ : ആവോലി, പായിപ്ര പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നിലേക്ക് എല്‍ഡിഎഫ് ജനകീയ മാര്‍ച്ചും കുറ്റപത്രം സമര്‍പ്പണവും നടത്തി. യുഡിഎഫ് ഭരണസമിതിക്കെതിരേ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സംഘടിപ്പിച്ച മാർച്ച് ആവോലി കവലയില്‍ നിന്ന് ആരോപിച്ച് ഓഫീസിനു മുന്നില്‍ സമാപിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്‍.സി. മോഹനന് ഉദ്ഘാടനം ചെയ്തു. കെ.ഇ. മജീദ് അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ കമ്മിറ്റിയംഗം എല്‍ദോ ഏബ്രഹാം കുറ്റപത്രം സമര്‍പ്പണം നടത്തി. സിപിഎം ലോക്കല്‍ സെക്രട്ടറി സി.കെ. സോമന്, സിപിഐ ലോക്കല്‍ സെക്രട്ടറി എം.കെ അജി, പഞ്ചായത്തംഗങ്ങളായ ഷാജു വടക്കന്‍, രാജേഷ് പൊന്നുംപുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു. പേഴയ്ക്കാപ്പിള്ളി കവലയില്‍നിന്ന് തുടങ്ങിയ ജനകീയ മാര്‍ച്ച് പായിപ്ര പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമാപിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി കെ.കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു കുറ്റപത്രം സമര്‍പ്പണം നടത്തി. സിപിഎം ഏരിയ കമ്മിറ്റിയംഗങ്ങളായ ആര്. സുകുമാരന്‍, വി.ആര്. ശാലിനി, ലോക്കല്‍ സെക്രട്ടറിമാരായ ബാബു ബേബി, എം.എ. റിയാസ്ഖാന്, ഒ.കെ. മുഹമ്മദ്, സിപിഐ ലോക്കല്‍ സെക്രട്ടറി കെ.എ. അനൂപ്, ടി.വി ജോയി, സീന ബോസ്, ഇ.എം. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.