ഭർത്താവ് ഓടിച്ചിരുന്ന ഓട്ടോ മറിഞ്ഞ് ഭാര്യ മരിച്ചു
1596244
Wednesday, October 1, 2025 7:25 AM IST
മൂവാറ്റുപുഴ : ഭർത്താവ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഭാര്യ മരിച്ചു. പെരിങ്ങഴ നാമറ്റത്തിൽ സേവ്യറിന്റെ ഭാര്യ ജയ്മോൾ (53)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ പെരിങ്ങഴ വള്ളിക്കട റോഡിൽ മധുരം ബേക്കറി കവലയ്ക്ക് സമീപമായിരുന്നു അപകടം.
വാഹനത്തിനടിയിൽ അകപ്പെട്ട ജയ്മോളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.സംസ്കാരം പിന്നീട്. മക്കൾ : അമൽ, ബിമൽ