മാർത്തോമാ ഭവനിലെ അതിക്രമം: ന്യൂനപക്ഷ മോർച്ച ധർണ നടത്തി
1596237
Wednesday, October 1, 2025 7:12 AM IST
കൊച്ചി: കളമശേരി മാർത്തോമാ ഭവനിൽ രാത്രിയുടെ മറവിൽ കൈയേറ്റവും അക്രമവും നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി ന്യൂനപക്ഷ മോർച്ച കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജിന്റെ നേതൃത്വത്തിൽ നടന്ന ധർണ എൻഡിഎ സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ് ഷൈജു, നേതാക്കളായ എം.എ. ബ്രഹ്മരാജ്, എസ്. സജി, കോർപറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.