മലയാറ്റൂർ വള്ളംകളി: ഒന്നാംസ്ഥാനം കെബിസി കുറുങ്കോട്ടയ്ക്ക്
1596442
Friday, October 3, 2025 3:38 AM IST
കാലടി: മലയാറ്റൂർ വള്ളംകളിയിൽ ഒന്നാം സ്ഥാനം കെബിസി കുറുങ്കോട്ട(ശ്രീ മൂകാംബിക വള്ളം)യ്ക്ക്. രണ്ടാം സ്ഥാനം ഇടിവാൾ കോട്ട് കൊടുങ്ങല്ലൂർ (രുദ്രമാല) കരസ്ഥമാക്കി. വള്ളംകളിയുടെ ആവേശത്തിമിർപ്പ് വിളിച്ചോതി ഉച്ചയ്ക്ക് 2.30 തോടെ നടന്ന ജലഘോഷയാത്ര കാണികളിൽ ആവേശം വിതറി. തുടർന്ന് പ്രമുഖ ടീമുകൾ പങ്കെടുത്ത വള്ളംകളി മത്സരം ആരംഭിച്ചു. ബെന്നി ബഹനാൻ എംപി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കാട്ടൂർ പൊഞ്ചനത്തമ്മയ്ക്കാണ് മൂന്നാം സ്ഥാനം.
സംഘാടക സമിതി കൺവീനർ റോജി എം. ജോൺ എംഎൽഎ ,ചെയർമാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ മുൻ എംഎൽഎ മാരായ പി.ജെ. ജോയി, അഡ്വ. ജോസ് തെറ്റയിൽ, മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി,
മലയാറ്റൂർ പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട്, വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടി എന്നിവർ പ്രസംഗിച്ചു. എട്ട് ചെറു വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് റോജി എം. ജോൺ എംഎൽഎ സമ്മാനങ്ങൾ നല്കി.