സ്കൂട്ടർ മോഷ്ടാവിനെ പിടികൂടി
1596464
Friday, October 3, 2025 4:25 AM IST
തൃപ്പൂണിത്തുറ: കിഴക്കേക്കോട്ടയിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ പറവൂർ വഴിക്കുളങ്ങര പൂത്താംമ്പള്ളിയിൽ ലിജേഷ് ജോർജി(39)നെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 29ന് രാത്രി 9.50ഓടെയാണ് സ്കൂട്ടർ മോഷണം പോയത്. കിഴക്കേക്കോട്ട സ്റ്റാച്യൂ റോഡിൽ ഹാർമണി വീഡിയോ ഷോപ്പിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന തെക്കുംഭാഗം തൈക്കാട്ടുപറമ്പിൽ സ്മിതയുടെ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്.