ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടി: കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തു
1595967
Tuesday, September 30, 2025 7:45 AM IST
വൈപ്പിൻ: ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ ഹർജിയിൽ കോടതി നിർദേശപ്രകാരം കുറ്റാരോപിതർക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ കോട്ടപ്പുറം സ്വദേശി ശ്യാം മോഹൻ, തൃശൂർ മുപ്ലിയം സ്വദേശി അനൂപ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
നായരമ്പലം നെടുങ്ങാട് സ്വദേശിയായ വീട്ടമ്മയുടെ മകൾക്ക് സ്വകാര്യ സ്ഥാപനത്തിൽ ഫീൽഡ് സ്റ്റാഫ് ആയി 2 8,000 രൂപ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്തതാണ് പണം തട്ടിയത്. കഴിഞ്ഞ മേയിൽ ചെക്ക് മുഖേനയാണ് 2 ലക്ഷം രൂപ കൈമാറിയത്. തുടർന്ന് ജൂണിൽ കമ്പനിയുടെ പേരിലുള്ള ഒരു വ്യാജ ഓഫർ ലെറ്ററും നൽകി. പിന്നീടാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. പൈസ തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. ഇതെ തുടർന്നാണ് വീട്ടമ്മ കോടതിയെ സമീപിച്ചത്.