സി.എസ് രാമചന്ദ്രന് കെവിവിഇഎസ് ജില്ലാ ജനറല്‍ സെക്രട്ടറി
1596243
Wednesday, October 1, 2025 7:25 AM IST
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായി സി.എസ്. രാമചന്ദ്രനെ (പാലാരിവട്ടം) തെരഞ്ഞെടുത്തതായി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ജില്ലാ വ്യാപാര ഭവനില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതിയ യോഗത്തില്‍ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നിലവിലെ ജനറല്‍ സെക്രട്ടറി എ.ജെ റിയാസിനെ തല്സ്ഥാനത്തുനിന്നു് നീക്കിയതിനെ തുടര്‍ന്നാണ് സി.എസ് രാമചന്ദ്രനെ തെരഞ്ഞെടുത്തത്.