സെന്‍ട്രല്‍ റീജന്‍ കലോത്സവ്
1596458
Friday, October 3, 2025 4:08 AM IST
മൂവാറ്റുപുഴ: ഐഡിയല്‍ അസോസിയേഷന് ഫോര്‍ മൈനോരിറ്റി എഡ്യൂക്കേഷന്‍ സെന്‍ട്രല്‍ റീജന്‍ കലോത്സവ് ഇന്നും നാളെയുമായി പേഴയ്ക്കാപ്പിള്ളി അറഫ പബ്ലിക് സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം, ഇടുക്കി ജില്ലകളിലെ 21 സ്കൂളുകളിൽനിന്ന് മൂന്ന് മുതല്‍ 10 വരെ ക്ലാസുകളിലുള്ള 900 വിദ്യാർഥികൾ പങ്കെടുക്കും. 130 ഇനങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴുവരെയാണ് മത്സരങ്ങള്‍.
ഇന്ന് രാവിലെ ഒമ്പതിന് ഡീന്‍ കുര്യാക്കോസ് എംപി കലോത്സവം ഉദ്ഘാടനം ചെയ്യും. അല്‍ അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് കെ.എം. മൂസ അധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ കെ.ഇ. ഷാജി മുഖ്യ പ്രഭാഷണം നടത്തും. നാളെ വൈകുന്നേരം ഏഴിന് നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. കെ.എം. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിക്കും. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
പത്രസമ്മേളനത്തില്‍ കെ.എം. അബ്ദുള്‍ റഷീദ്, വി.എ. ജുനൈദ് സഖാഫി, നൗഷാദ് കാസിം, കെ.ഇ. ഷാജി, ഫെബിന ജമാല്‍, അന്‍ഷാദ് മജീദ് എന്നിവര്‍ പങ്കെടുത്തു.