എംപി ഫണ്ട് സൂക്ഷ്മതയോടെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തും: ഡീന്‍ കുര്യാക്കോസ് എംപി
1595963
Tuesday, September 30, 2025 7:44 AM IST
കോതമംഗലം: നാമമാത്രമായി ലഭിക്കുന്ന എംപി ഫണ്ട് ഏതു നിർമാണപ്രവര്‍ത്തനത്തിന് അനുവദിക്കുമ്പോഴും സൂഷ്മതയും, സൂതാര്യതയും ഉറപ്പു വരുത്തുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. എംപിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് കോതമംഗലം നഗരസഭയിലെ മിനിപ്പടിയില്‍ നിർമിച്ച ആധുനികരീതിയിലുള്ള വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ നിർമാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നുണ്ട്. മഴവെള്ളപാച്ചിലില്‍ നേര്യമംഗലത്ത് അനുഭവപ്പെട്ട വെള്ളക്കെട്ടും നിർമാണങ്ങള്‍ക്കിടയില്‍ റോഡിന്റെ ഇരുസൈഡിലും വന്നിട്ടുള്ള ജനങ്ങളുടെ പരാതികളെല്ലാം അടിയന്തരമായി പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കോണ്ട്രാക്ടര്ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്നും എംപി പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ജിജോ അധ്യക്ഷത വഹിച്ചു. പ്രിന്‍സ് വര്‍ക്കി ആമുഖപ്രസംഗം നടത്തി. യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം, മുനിസിപ്പല്‍ മുന്‍ ചെയര്മാന്മാരായ കെ.പി. ബാബു, വി.വി. കുര്യന്, കോണ്‍ഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, മണ്ഡലം പ്രസിഡന്റ് സണ്ണി വർഗീസ്, കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ്, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ്, ജനപ്രതിനിധികളായ റാണിക്കുട്ടി ജോര്‍ജ്, ജെയിംസ് കോറമ്പേല്‍, ജോമി തെക്കേക്കര, ജിജോ തോമസ്, ബിജു പുതുക്കുന്നത്ത്, എബി കുര്യാക്കോസ്, ജെയിന് ജോസ്, എല്‍ദോസ് പൊയ്ക്കാട്ടില്‍, ആന്റണി ഓലിയപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.