എന്‍സിസി തല്‍ സൈനിക് ക്യാമ്പില്‍ നിർമല കോളജിന് തിളക്കമാര്‍ന്ന നേട്ടം
1595962
Tuesday, September 30, 2025 7:44 AM IST
മൂവാറ്റുപുഴ : ഡല്‍ഹിയില്‍ നടന്ന എന്‍സിസി ദേശീയ തല്‍ സൈനിക് ക്യാമ്പില്‍ പങ്കെടുത്ത മൂവാറ്റുപുഴ നിര്‍മല കോളജ് എന്‍സിസി കേഡറ്റുകള്‍ക്ക് തിളക്കമാര്‍ന്ന നേട്ടം. കോളജ് ഇക്കണോമിക്സ് വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി പാര്‍വതി ശ്രീനിവാസനും, രണ്ടാം വര്‍ഷ സുവോളജി വിദ്യാര്‍ഥിനി ആബിദ ഇബ്രാഹിമുമാണ് നേട്ടത്തിന് അര്‍ഹരായത്.
കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ജഡ്ജിംഗ് ഡിസ്റ്റന്‍സ് ആൻഡ് ഫീല്‍ഡ് സിഗ്നല്‍സ് എന്ന വിഭാഗത്തിലാണ് പാര്‍വതിയുടെ സ്വര്‍ണ മെഡല്‍ നേട്ടം.
കൂടാതെ സംസ്ഥാന തലത്തില്‍ ഹെല്‍ത്ത് ആൻഡ് ഹൈജീന്‍ വിഭാഗത്തില്‍ ആബിദ ഇബ്രാഹിം വെള്ളി മെഡലും നേടി. രാജ്യത്തെ 17 ഡയറക്ടറേറ്റുകളില്‍ നിന്ന് കേഡറ്റുകള്‍ പങ്കെടുത്ത ക്യാമ്പിലൂടെയാണ് നിര്‍മല കോളജിലെ എന്‍സിസി കേഡറ്റുകള്‍ നേട്ടത്തിന് അര്‍ഹരായത്.