നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റ് തകർത്തു
1595973
Tuesday, September 30, 2025 7:45 AM IST
ആലുവ: നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റ് തകർത്ത് കലുങ്കിൽ ഇടിച്ചുനിന്നു. കീഴ്മാട് സർക്കുലർ റൂട്ടിൽ അയ്യങ്കോഴി ഭഗവതി ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്.
കുട്ടമശേരി ഭാഗത്തുനിന്നും കീഴ്മാടിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് വട്ടം ഒടിഞ്ഞു വീണു. തുടർന്ന് കലുങ്കിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.