കാപ്പ ചുമത്തി നാടുകടത്തി
1595964
Tuesday, September 30, 2025 7:44 AM IST
കിഴക്കമ്പലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി. ആലുവ എടത്തല ചൂണ്ടി മണികണ്ഠൻ (ബിലാൽ 32 ) നെ യാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്കു നാടുകടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ ആണ് ഉത്തരവിട്ടത്.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം, മയക്ക് മരുന്ന് വിലപന തുടങ്ങി നിരവധി കേസിൽ പ്രതിയാണ്. കഴിഞ്ഞ മേയിൽ ഇയാൾ തടയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ അതിക്രമിച്ച് കയറി പണവും, മൊബൈൽ ഫോണും കവർന്നിരുന്നു. ഈ കേസിൽ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.