തുരുത്തി ഫ്ളാറ്റ് ഉദ്ഘാടനം: സിപിഎം രാഷ്ട്രീയ ചടങ്ങാക്കിയെന്ന്
1595965
Tuesday, September 30, 2025 7:44 AM IST
ഫോർട്ടുകൊച്ചി: മൂന്ന് മുന്നണികളുടെയും അവകാശവാദങ്ങളാല്‍ വിവാദമായ തുരുത്തി ഇരട്ട ഫ്ളാറ്റ് ഉദ്ഘാടന ചടങ്ങും വിവാദത്തില്‍.
ജനകീയ പരിപാടിയാക്കി മറ്റുന്നതിന് പകരം സിപിഎം ഏകപക്ഷീയമായി തങ്ങളുടെ പരിപാടിയാക്കി മാറ്റിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. പരിപാടിയുടെ സംഘാടക സമിതി യോഗത്തിലും എല്‍ഡിഎഫ് ഘടക കക്ഷികളെ ക്ഷണിക്കാതെ സിപിഎം ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചെന്നാണ് ആക്ഷേപം.
പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീശ് ഉള്‍പെടെയുള്ള നേതാക്കള്‍ സദസില്‍ ഉണ്ടായിരുന്നുവെങ്കിലും സിപിഐ ഉള്‍പെടെയുള്ള മറ്റു പാര്‍ട്ടികളുടെ നേതാക്കളില്‍ പലരും ഉണ്ടായിരുന്നില്ല. കെ.ജെ. മാക്സി എംഎല്‍എ ഉള്‍പെടെയുള്ള ചില സിപിഎം നേതാക്കള്‍ ഏകപക്ഷീയ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും ആക്ഷേപമുണ്ട്.