വലിയ ജപമാലയുമായി മാറാടി സെന്റ് ജോർജ് പള്ളി കെസിവൈഎം
1596454
Friday, October 3, 2025 4:08 AM IST
മൂവാറ്റുപുഴ: ജപമാല മാസാചരണം ഓർമപ്പെടുത്തി മാറാടി സെന്റ് ജോർജ് പള്ളിയിലെ യുവദീപ്തി കെസിവൈഎം യൂണിറ്റ്. പള്ളിയുടെ മുൻഭാഗത്ത് അറുപതടി ചുറ്റളവുള്ള ജപമാല നിർമിച്ച് സ്ഥാപിച്ചിരിക്കുകയാണ് ഇവർ. വലിയ പ്ലാസ്റ്റിക് പന്തുകൾ ജപമാല രൂപത്തിൽ കോർത്ത് ഉള്ളിൽ ബൾബുകൾ സ്ഥാപിച്ചാണ് ജപമാല നിർമിച്ചിരിക്കുന്നത്.
വികാരി ഫാ. ജയിംസ് ചൂരത്തൊട്ടിയുടെ നിർദേശാനുസരണം കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് ഡിന്റോമോൻ ബേബി, സെക്രട്ടറി അതുൽ ബെന്നി, ട്രഷറർ ആൽബർട്ട് ബെന്നി, കമ്മറ്റിയംഗങ്ങളായ ആൻസൺ ജോസഫ്, ബിനിറ്റ് പി. നോബിൾ, ജേക്കബ് സാന്റി, ജോയെൽ ബൈജു, ഡൊമിനിക് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കെസിവൈഎം അംഗങ്ങളുടെ സഹകരണത്തോടെയാണ് ജപമാല നിർമാണം നടത്തിയത്.