സൗജന്യ ഡയാലിസിസ് സെന്റർ ഉദ്ഘാടനം മൂന്നിന്
1596221
Wednesday, October 1, 2025 7:12 AM IST
വാഴക്കുളം: വാഴക്കുളം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സെന്റ് ജോര്‍ജ് ആശുപത്രിയുടെയും ആഭിമുഖ്യത്തിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മൂന്നിന് നടക്കും. വൈകുന്നേരം അഞ്ചിന് വാഴക്കുളം സെന്റ് ജോര്‍ജ് ആശുപത്രി അങ്കണത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന് ഡയാലിസിസ് സെന്ററിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. ജസ്റ്റീസ് സോഫി തോമസ് ഡയാലിസിസ് ക്ലബ് ലോഗോ പ്രകാശനം നിര്‍വഹിക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഡയാലിസിസ് ക്ലബ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്മാന് സിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി പങ്കെടുക്കും. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തും. സെന്റ് ജോര്‍ജ് ആശുപത്രി ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ട്രസ്റ്റ് ടെക്നിക്കല്‍ ഡയറക്ടര്‍ ഡോ. മാത്യൂസ് നമ്പേലില്‍, ഡോ. ടോം മണ്ണപ്പുറത്ത്, ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, ഫാ. സാനു കൊച്ചുപറമ്പില്‍, ഫാ. തോമസ് മഞ്ഞക്കുന്നേല്‍, പി.ഡി. ജോസ്, ഡോ. സോണി ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും. മർച്ചന്റ്സ് അസോസിയേഷന്റെയും വിവിധ സംഘടനകളുടെയും സുമനസുകളുടെയും സഹകരണത്തോടെയാണ് സൗജന്യ ഡയാലിസിസ് സെന്റർ പ്രാവർത്തികമാകുന്നത്.
ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനശേഖരണാർഥം രൂപീകരിച്ച ഡയാലിസിസ് ക്ലബിന്റെ പ്രചരണത്തിനായി വൈകുന്നേരം 4.30ന് വാഴക്കുളം കല്ലൂർക്കാട് കവലയിൽ നിന്ന് ആശുപത്രി അങ്കണത്തിലേക്ക് വാക്കത്തൺ നടത്തും. ആശുപത്രി ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്യും.