വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കും: സാബു എം. ജേക്കബ്
1595969
Tuesday, September 30, 2025 7:45 AM IST
കിഴക്കമ്പലം: വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ട്വന്റി 20 അധികാരത്തിലെത്തിയാൽ വടവുകോട് പുത്തന്‍ കുരിശ് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് വടുവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിൽ നടന്ന പാര്‍ട്ടിയുടെ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഇടതു വലതു മുന്നണികൾ മാറിമാറി ഭരിച്ചു വ്യവസായ സ്ഥാപനങ്ങളിൽനിന്നും കമ്പനികളിൽനിന്നും ഭീമമായ തുകകൾ കൈപറ്റി നാടിനെ മാലിന്യത്തിൽ മുക്കിയിരിക്കുകയാണ്. പുത്തൻകുരിശിനെ അഴിമതിയിൽനിന്നും മാലിന്യ പ്രശ്നത്തിൽനിന്നും മോചിപ്പിക്കാൻ ട്വന്റി-20 ക്കു മാത്രമേ സാധിക്കുകയുള്ളു എന്നും സാബു എം. ജേക്കബ് പറഞ്ഞു.
പാർട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍, സ്റ്റേറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ചാര്‍ളി പോള്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.വൈ. അബ്രാഹം, കുന്നത്ത് നാട് നിയോജകമണ്ഡലം പ്രസിഡന്റ് ജിബി എബ്രഹാം, നിയോജകമണ്ഡലം കമ്മിറ്റിയംഗങ്ങളായ പി.വൈ. മത്തായി, പീറ്റര്‍ കെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.