റോട്ടറി കൊച്ചിൻ കോസ്മോസ് വാക്കത്തൺ
1595968
Tuesday, September 30, 2025 7:45 AM IST
കൊച്ചി: ലോക ഹൃദയദിനമായ ഇന്നലെ റോട്ടറി കൊച്ചിൻ കോസ്മോസ് വാക്കത്തൺ സംഘടിപ്പിച്ചു. എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ഒമ്പതാമത് എഡിഷൻ വാക്കത്തോൺ ജില്ലാ കളക്ടർ ജി. പ്രിയങ്കയും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജി.എൻ. രമേഷും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
റോട്ടറി ക്ലബ് പ്രസിഡന്റ് ദീപക് കാഞ്ഞിരത്തിങ്കൽ, സെക്രട്ടറി ശ്രീകുമാർ പണിക്കർ, ട്രഷറർ ജി., ഗോപകുമാർ, കാർഡിയോളജി ഡോക്ടർമാരായ ആർ. അനിൽകുമാർ , പി. ബ്ലസൻ വർഗീസ്, സജി കുരുട്ടുകുളം, വിനോദ് തോമസ്, വിജാ ജോർജ് , ബ്രിജേഷ് പി. കോട്ടയിൽ, ആർ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.