മെഗാ തിരുവാതിര സംഘടിപ്പിച്ചു
1596234
Wednesday, October 1, 2025 7:12 AM IST
കൊച്ചി: എറണാകുളം ഡിസ്ട്രിക്ട് റസിഡന്റ്സ് അസോസിയേഷന് അപെക്സ് കൗണ്‍സില്‍ (എഡ്രാക്) 23 മത് വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ വനിതാ സമിതിയുടെ നേതൃത്വത്തില്‍ 300ല്‍ പരം വനിതകള്‍ അണിനിരന്ന മെഗാ തിരുവാതിര അവതരിപ്പിച്ചത് ശ്രദ്ധേയമായി.
വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ജെയിന് തൃലോക്, സെക്രട്ടറി തങ്കമണി മധുസൂദനന് എന്നിവര്‍ നേതൃത്വം നല്കി. കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എ. ശ്രീജിത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍മാരായ സന്ത വിജയന്, ദീപ വര്‍മ, രജനി മണി, പൊന്നമ്മ പരമേശ്വരന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.