തിരുനാളാഘോഷം
1596440
Friday, October 3, 2025 3:38 AM IST
സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ
കൊച്ചി: എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വിശുദ്ധന്റെ 204-ാമത് കൊന്പ്രേരിയ തിരുനാളിനു കോടിയേറി. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊടിയേറ്റിനും ദിവ്യബലിക്കും മുഖ്യ കാർമികത്വം വഹിച്ചു.
ആശീർഭവൻ ഡയറക്ടർ റവ. ഡോ. വിൻസന്റ് വാര്യത്ത് വചനപ്രഘോഷണം നടത്തി. വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ, ഫാ. റോഷൻ റാഫേൽ നെയ്ശേരി, ഫാ. ഷിബു സേവ്യർ, ഫാ. ബെൻസൺ ജോർജ് ആലപ്പാട്ട് എന്നിവർ സഹകാർമികരായിരുന്നു.
അഞ്ചിനു വൈകുന്നേരം അഞ്ചിന് ആഘോഷമായ പൊന്തിഫിക്കൽ തിരുനാൾ ദിവ്യബലിക്ക് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ മുഖ്യകാർമികത്വം വഹിക്കും. റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി വചനപ്രഘോഷണം നടത്തും.
സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ തുറമുഖ മാതാവിന്റെ 125 ാമത് ദർശന തിരുനാളിനു തുടക്കം. ബസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് മങ്ങാട്ട് കൊടിയേറ്റി.
ഇന്നു വൈകുന്നേരം ആറിന് പ്രസുദേന്തിമാരുടെ വാഴ്ച , ആരാധന , ജപമാല , നൊവേന , ലദീഞ്ഞ് . വചനസന്ദേശം ഫാ. ജെൻസ് പാലച്ചുവട്ടിൽ. വേസ്പരദിനമായ നാളെ വൈകുന്നേരം 5.30ന് രൂപം എഴുന്നള്ളിപ്പ് , തിരുസ്വരൂപ പ്രതിഷ്ഠ , തിരിവെഞ്ചരിപ്പ് , ആരാധന , ജപമാല , പ്രദക്ഷിണം , വാഴ്വ്. വചനസന്ദേശം ഫാ. ബോബി കട്ടക്കകത്തൂട്ട്.
തിരുനാൾ ദിനമായ അഞ്ചിനു രാവിലെ ഒന്‍പതിന് ഫാ. റോമൽ കണിയാംപറമ്പിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന (സെന്റ് മേരീസ് കോൺവെന്റിൽ)വചന സന്ദേശം ഫാ. സനു പുതുശേരി. തുടർന്നു ബസലിക്കയിലേക്കു പ്രദക്ഷിണം, വാഴ്വ്, സ്നേഹവിരുന്ന് എന്നിവയുണ്ടാകും.
എളംകുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ
കൊച്ചി: എളംകുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ ദർശന തിരുനാളിന് കൊടിയേറി. ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ തിരുകർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. പോൾ കരേടൻ കുർബാന അർപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ലത്തീൻ റീത്തിൽ ദിവ്യബലി കാർമികൻ-ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ.
ശനിയാഴ്ച വൈകിട്ട് അഞ്ചിന് ആഘോഷമായ കുർബാന. തുടർന്ന് പട്ടണപ്രദക്ഷിണം. ഞായറാഴ്ച വൈകിട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന. വൈകിട്ട് 7.30 ന് നാടകം. തിങ്കളാഴ്ച പരേതർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന.
പൊറ്റക്കുഴി പള്ളിയില്‍
കൊച്ചി: കലൂര്‍ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായയുടെ ദര്‍ശനത്തിരുനാളിന് കൊടിയേറി. വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ കൊടിയേറ്റിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ദിവ്യബലി, ജൂബിലി ലോഗോയുടെ പ്രകാശനം എന്നിവ നടന്നു.
വേസ്പര ദിനമായ നാളെ വൈകുന്നേരം അഞ്ചിന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം. ഒക്ടോബര്‍ അഞ്ചിന് രാവിലെ ഒമ്പതിന് തിരുനാള്‍ ദിവ്യബലിയ്ക്ക് ഫാ. ഹെന്റി പട്ടരുമഠത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം.