ലോക ഹൃദയദിനാചരണം
1596225
Wednesday, October 1, 2025 7:12 AM IST
മൂവാറ്റുപുഴ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിര്‍മല മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു. ആശുപത്രിയില്‍ നിന്നാരംഭിച്ച വര്‍ണശബളമായ റാലി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസി ജോസ് ഫ്ളാഗ് ഓഫ് ചെയ്തു.
മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന സമാപന ചടങ്ങില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെര്ലിന് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഹോളി മാഗി പള്ളി വികാരി ഫാ. മാനുവല്‍ പിച്ചളക്കാട്ട്, എറ്റിഒ എന്‍.പി. രാജേഷ്, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസി ജോസ്, അസി. അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസ്ലിന്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജുബില്‍ പി. മാത്യു, ഡോ. ടോമിലിന്‍, ഡോ. മുരളി, ജനറല്‍ മാനേജര്‍ പാട്രിക് എം. കല്ലട എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ മുന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജോവിയറ്റ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിസ്റ്റര്‍ തെരേസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ലീമാ റോസ്, പിആര്‍ഒ രതീഷ് കൃഷ്ണന്, ഓപ്പറേഷന്‍സ് മാനേജര്‍ കുമാര്‍, നഴ്സിംഗ് കോളജ്, നഴ്സിംഗ് സ്കൂള്‍ എന്നിവടങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നഴ്സിംഗ് വിദ്യാഥികളുടെ ഫ്ളാഷ് മോബും നടത്തി. നിര്‍മല മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയോളജി ഡിപ്പാര്ട്ടുമെന്റിനോടനുബന്ധിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാത്ത്ലാബ്, സിസിയു എന്നിവയുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.
കോലഞ്ചേരി: കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് ഡോണ്ട് മിസ് എ ബീറ്റ്- കാർഡിയോളജി അപ്ഡേറ്റ്സ് എന്ന വിഷയം ആസ്പദമാക്കി നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ആശുപത്രി സെക്രട്ടറിയും സിഇഒയുമായ ജോയ് പി. ജേക്കബ് നിർവഹിച്ചു. തുടർന്ന് നടത്തിയ ശില്പശാലയിൽ ഹൃദ്രോഗ വിദഗ്ധരായ ഡോ. സുധയകുമാർ, ഡോ. വി. എൽ ജയപ്രകാശ്, ഡോ. മനു വർമ തുടങ്ങിയവർ വിവിധ വിഷയങ്ങൾ ആസ്പദമാക്കി ക്ലാസുകൾ നയിച്ചു. നൂറിലധികം ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു.