ബിജെപി - സിപിഎം കൂട്ടുകെട്ട് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കും: മുഹമ്മദ് ഷിയാസ്
1596224
Wednesday, October 1, 2025 7:12 AM IST
കോതമംഗലം: ബിജെപി - സിപിഎം അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന നിലയിലേക്ക് വളർന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവ് പ്രിന്റ് മഹാദേവനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ അധ്യക്ഷത വഹിച്ചു. എ.ജി. ജോർജ്, കെ.പി. ബാബു, പി.പി. ഉതുപ്പാൻ, അബു മൊയ്തീൻ, എം.എസ്. എൽദോസ്, കെ.ഐ. ജേക്കബ്, പി.എസ്. നജീബ്, സീതി മുഹമ്മദ്, സുരേഷ് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.