അങ്കമാലി സീനിയർ സിറ്റിസൺസ് ഫോറം രജതജൂബിലി നിറവിൽ; വയോജന ദിനാചരണം ഇന്ന്
1596235
Wednesday, October 1, 2025 7:12 AM IST
അങ്കമാലി : രജതജൂബിലി നിറവിൽ എത്തിനിൽക്കുന്ന അങ്കമാലി സീനിയർ സിറ്റിസൺസ് ഫോറം ഇന്ന് വിപുലമായ പരിപാടികളോടെ വയോജനദിനം ആചരിക്കുന്നു. സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സിലെ സീനിയർ സിറ്റിസൺസ് ഫോറം ഹാളിൽ രാവിലെ ഒന്പതിന് രജിസ്ട്രേഷൻ, തുടർന്ന് കലാ -കായിക മത്സരങ്ങൾ, പൊതുസമ്മേളനം എന്നിവ നടക്കും.
പൊതുസമ്മേളനം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡന്റും നഗരസഭ മുൻ ചെയർമാനുമായ പി.എ. തോമസ് അധ്യക്ഷത വഹിക്കും. മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സാമൂഹിക പ്രവർത്തന മികവിനുള്ള അങ്കമാലി ന്യൂസ് ക്ലബ് പുരസ്കാര സമർപ്പണവും വയോജന നിയമത്തെക്കുറിച്ചുള്ള ഉദ്ബോധനവും പോലീസ് അങ്കമാലി സർക്കിൾ ഇൻസ്പെക്ടർ എ. രമേഷ് നിർവഹിക്കും. മുൻ എം എൽ എ പി. ജെ ജോയ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ അനുഗ്രഹ പ്രഭാഷണവും സമ്മാനദാനവും ഫാ. ലൂക്കോസ് കുന്നത്തൂർ നിർവഹിക്കും. വയോജന സംരക്ഷണനിധി പീറ്റേഴ്സ് റൈസ് മാനേജിംഗ് ഡയറക്ടർ പത്രോസ് തെറ്റയിൽ വിതരണം ചെയ്യും.