പല്ലാരിമംഗലത്ത് നവീകരിച്ച ഗവ. ഹോമിയോ ആശുപത്രി ഉദ്ഘാടനം ചെയ്തു
1596456
Friday, October 3, 2025 4:08 AM IST
പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തില്‍ നവീകരിച്ച ഗവ. ഹോമിയോ ആശുപത്രിയുടേയും യോഗാഹാളിന്റേയും ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ റിയാസ് തുരുത്തേല്‍, സീനത്ത് മൈതീന്‍, എ.എ. രമണന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസി തോമസ്, എം.എം. ബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.