സിഎൽസി അതിരൂപത മരിയോത്സവം; തൃപ്പൂണിത്തുറ ഫൊറോനയ്ക്ക് ഓവറോൾ
1596441
Friday, October 3, 2025 3:38 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത സിഎൽസി മരിയോത്സവം സമാപിച്ചു. തൃക്കാക്കര ഭാരതമാതാ കോളജിൽ നടന്ന കലാ, സാഹിത്യ മത്സരങ്ങൾ അതിരൂപത ചാൻസലർ ഫാ. ആന്റണി വാഴക്കാല ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് സിനോബി ജോയ് അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ ഫൊറോന ഓവറോൾ ചാന്പ്യൻഷിപ്പ് നേടി. വല്ലം, കറുകുറ്റി ഫൊറോനകൾക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ.
വിജയികൾക്ക് പ്രമോട്ടർ ഫാ. ആന്റോ ചാലിശേരി കാഷ് പ്രൈസുകളും മെമന്റോകളും സമ്മാനിച്ചു. 14 ഇനങ്ങളിലായി നടന്ന കലാമത്സരങ്ങളിൽ 16 ഫോറോനകളിൽ നിന്നായി 650 പേർ പങ്കെടുത്തു.അതിരൂപത ഭാരവാഹികളായ ഹെനിന്റ് ജോസഫ്, അഖിൽ, മാർട്ടിൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.