പിതൃവേദി പൈങ്ങോട്ടൂര്‍ ഫൊറോന നേതൃയോഗം
1596228
Wednesday, October 1, 2025 7:12 AM IST
പോത്താനിക്കാട്: പിതൃവേദി പൈങ്ങോട്ടൂര്‍ ഫൊറോന നേതൃയോഗം പിതൃവേദി കോതമംഗലം രൂപത ഡയറക്ടര്‍ റവ. ഡോ. ആന്റണി പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു. പിതാക്കന്മാരുടെ കൂട്ടായ്മ ഇടവകകളെ കൂടുതല്‍ ശാക്തീകരിക്കുകയും അതിലൂടെ എല്ലാ സംഘടനകള്‍ക്കും ഊര്‍ജം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് കൊടകല്ലില്‍ അധ്യക്ഷത വഹിച്ചു. പൈങ്ങോട്ടൂര്‍ ഫൊറോനയുടെ കീഴിലുള്ള പോത്താനിക്കാട്, കുളപ്പുറം, കടവൂര്‍, പുന്നമറ്റം, മുള്ളരിങ്ങാട് ഇടവകകളില്‍ നിന്നുള്ള പിതാക്കന്മാരാണ് യോഗത്തില്‍ പങ്കെടുത്തത്.
പിതൃവേദി പൈങ്ങോട്ടൂര്‍ ഫൊറോന കമ്മിറ്റി ഭാരവാഹികളായി ഫാ. കുര്യാക്കോസ് കൊടകല്ലില്‍ (ഡയറക്ടര്‍), സന്തോഷ് ജോര്‍ജ് (പ്രസിഡന്റ്), അനില്‍ കല്ലട (വൈസ് പ്രസിഡന്റ്), ജോണ്‍ ആടുകുഴിയില്‍ (സെക്രട്ടറി), റോണി ആണ്ടൂര്‍ (ജോ. സെക്രട്ടറി), ജോണ്സന് മുള്ളരിങ്ങാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പ്രഫ. ജോസ് ഏബ്രഹാം, കെ.എം.ചാക്കോ, ജിലേഷ് മാത്യു, എന്നിവര്‍ പ്രസംഗിച്ചു.