ഡ്രൈഡേയിൽ മദ്യവില്പന; ഒരാള്‍ അറസ്റ്റില്‍
1596450
Friday, October 3, 2025 4:08 AM IST
പോത്താനിക്കാട്: ഡ്രൈഡേയിൽ അനധികൃത മദ്യവില്പന നടത്തിയയാളെ എക്സൈസ് പിടികൂടി.പോത്താനിക്കാട് ഞരളക്കാട്ട് സനലിനെ കോതമംഗലം എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം എക്സൈസ് കണ്ടെടുത്തു.
സാധാരണ ദിവസങ്ങളില്‍ മദ്യം വാങ്ങി ശേഖരിക്കുകയും ഡ്രൈഡേയിൽ ഉയര്‍ന്ന വിലയില്‍ മദ്യം വില്പന നടത്തുകയുമായിരുന്നു പ്രതി ചെയ്തിരുന്നതെന്ന് എക്സൈസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.