കന്നി-20 പെരുന്നാൾ : ‘എന്റെ നാട് ’മെഡിക്കൽ കെയർ, ഫസ്റ്റ് എയ്ഡ് യൂണിറ്റുകൾ സജ്ജം
1596449
Friday, October 3, 2025 4:08 AM IST
കോതമംഗലം : മാർത്തോമാ ചെറിയ പള്ളി കന്നി - 20 പെരുന്നാളിനോടനുബന്ധിച്ച് എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച മെഡിക്കൽ കെയർ യൂണിറ്റിന്റെയും തീർഥാടകർ എത്തുന്ന വിവിധ മേഖലകളിൽ സേവനം നല്കുന്ന ഫസ്റ്റ് എയ്ഡ് മൊബൈൽ യൂണിറ്റിന്റെയും ഉദ്ഘാടനം ചെറിയ പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്ത്കുടി നിർവഹിച്ചു.
കവളങ്ങാട്, കുട്ടമ്പുഴ, കോട്ടപ്പടി, കീരമ്പാറ, പിണ്ടിമന, വാരപ്പെട്ടി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഫസ്റ്റ് എയ്ഡ് സേവനം ലഭ്യമാക്കിക്കൊണ്ട് ഈ വർഷവും എന്റെ നാട് മഹത്തരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് വികാരി പറഞ്ഞു.
എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം, പള്ളി കമ്മിറ്റി ട്രസ്റ്റിമാരായ കെ.കെ ജോസഫ്, എബി ചേലാട്ട്, പള്ളി കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.