നിയന്ത്രണംവിട്ട കാർ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്
1596223
Wednesday, October 1, 2025 7:12 AM IST
കോതമംഗലം: പള്ളിത്താഴെ ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് മൂന്ന ു പേർക്ക് പരിക്കേറ്റു. മാമല തോന്നാട്ട് ബേസിൽ സ്ലീബാച്ചൻ (34), മേബി മരിയ ഏബ്രഹാം (34), അശമന്നൂർ പ്ലാമൂട്ടിൽ അക്സ ആൻസ് (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കോതമംഗലം ധർമഗിരി ആശുപത്രിയിൽ ചികിത്സ തേടി.
ചെറിയപള്ളിത്താഴത്ത് തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. വലിയപള്ളി റോഡിലെ ഇറക്കത്തിൽ കാർ നിയന്ത്രണം വിട്ട് ദേശീയപാതയിലേക്ക് എത്തുന്നതിനിടെ റോഡിലൂടെ പോയവരെ ഇടിക്കുകയായിരുന്നു. റോഡരിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച വാഹനം സമീപത്തെ കടയുടെ ഷട്ടറിലിടിച്ചാണ് നിന്നത്.