ചാരിറ്റബിൾ ട്രസ്റ്റിന് പിന്തുണയുമായി വോളിബോൾ ക്ലബ്
1596459
Friday, October 3, 2025 4:25 AM IST
വാഴക്കുളം: വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന് പിന്തുണയുമായി സെന്റ് ജോർജ് വോളിബോൾ ക്ലബ്ബും.
ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി ഒന്നര ലക്ഷം രൂപയുടെ ചെക്ക് ക്ലബ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യനും ഭാരവാഹികൾക്കും കൈമാറി. എല്ലാവർഷവും ഒരു ലക്ഷം രൂപ ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ ട്രസ്റ്റിനു നൽകുമെന്ന് പ്രസിഡന്റ് തോമസ് വർഗീസ് അറിയിച്ചു.
ക്ലബ് ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ്, വൈസ് പ്രസിഡന്റ് ജോജോ വർഗീസ്, ട്രഷറർ പി.എൻ. ജയകുമാർ, ക്ലബ് കമ്മറ്റി അംഗങ്ങളായ ജോസ് വർഗീസ്, ജിജി മണവാളൻ, ഡോണി ജോർജ്, ട്രസ്റ്റ് ഭാരവാഹികളായ ജോണി മെതിപ്പാറ, പ്രഫ. ജോസ് അഗസ്റ്റിൻ, സാജു ടി. ജോസ് തുടങ്ങിയവർ പങ്കെടുത്തു.