മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം സജ്ജമായി
1596453
Friday, October 3, 2025 4:08 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തന സജ്ജമായതായി ആശുപത്രി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം 2.30ന് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും അനന്ത നേത്രാലയത്തിന്റെയും ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും.
ഒപി ബ്ലോക്ക് ഉദ്ഘാടനം നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് നിര്‍വഹിക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. അനന്ത നേത്രാലയ ആറ് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം പേര് നല്കുന്ന 25 പേര്‍ക്ക് സൗജന്യ ഹൃദ്രോഗ പരിശോധന നടത്തും. എംസിഎസ് ആശുപത്രി ചെയര്മാന് പി.എം. ഇസ്മായില്‍, സെക്രട്ടറി എം.എ. സഹീര്‍, സിഇഒ ലിമി ഏബ്രഹാം, കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ എം. ടിന്റുമോന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.