സിപിആര്‍ പരിശീലനപരിപാടി സംഘടിപ്പിച്ചു
1596444
Friday, October 3, 2025 3:38 AM IST
കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഐഎംഎ കൊച്ചി സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിആര്‍ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.
റെയില്‍വേ പോര്‍ട്ടര്‍മാര്‍, പൊതുജനങ്ങള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, ചുമട്ട് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായിരുന്നു പരിശീലനം നല്‍കിയത്.
ഐഎംഎ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, ഡോ. ഷെദിന്‍ ഭരതന്, ഡോ. ശേഷാ തോമസ്, ഡോ. മുഹമ്മദ് അലിഫ്, ശ്രീസുധീന്ദ്ര ആശുപത്രി മെഡിക്കല്‍ ടീം എന്നിവരുടെ നേതൃത്വത്തില്‍ കലൂര്‍, തേവര, ചമ്പക്കര, എളംകുളം, രവിപുരം, തമ്മനം എന്നിവടങ്ങളിലെ പ്രാഥമാകാരോഗ്യ കേന്ദ്രങ്ങള്‍, ഓള്‍ഡ് ഏജ് ഹോം എന്നിവടങ്ങളിലാണ് അടിയന്തര ജീവന് രക്ഷാ സഹായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചതെന്ന് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രാഹം, സെക്രട്ടറി ഡോ. സച്ചിന് സുരേഷ്, ട്രഷറര്‍ ഡോ. ബെന്‍സീര്‍ ഹുസൈന് എന്നിവര്‍ പറഞ്ഞു.