എംബിബിഎസ് രണ്ടാം റാങ്കുമായി ആദർശ് നാരായണൻ
1596226
Wednesday, October 1, 2025 7:12 AM IST
കൂത്താട്ടുകുളം: കേരള ആരോഗ്യ സർവകലാശാല എംബിബിഎസ് പരീക്ഷയിൽ രണ്ടാം റാങ്കുമായി കാക്കൂർ സ്വദേശി ആദർശ് നാരായണൻ. കാക്കൂര്‍ അമ്പലത്തിങ്കല്‍ പരേതനായ കെ.സി. നാരായണന്റെയും എ.കെ. ശന്തകുമാരിടുടെയും മകനാണ് ആദര്‍ശ്.
പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസും, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു. പത്താം ക്ലാസ് വരെ തിരുമാറാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും, പ്ലസ്ടു പാമ്പാക്കുട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. കൊല്ലം മെഡിക്കൽ കോളജ് 2020 ബാച്ച് വിദ്യാർത്ഥിയാണ് ആദർശ്. സഹോദരൻ നന്ദു നാരായണൻ യുകെയിൽ എംടെക് വിദ്യാഭ്യാസം നടത്തുന്നു.