മിനി മാരത്തണ്‍ സംഘടിപ്പിച്ചു
1595971
Tuesday, September 30, 2025 7:45 AM IST
കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് പ്രമുഖ ഓട്ടോമോട്ടീവ് ഡീലര്‍ഷിപ്പായ ഇന്‍ഡല്‍ ഓട്ടോമോട്ടീവ്സും റെനൈ മെഡിസിറ്റിയും സംയുക്തമായി മിനി മാരത്തണ്‍ സംഘടിപ്പിച്ചു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ നടന്നത്.
ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ റെനൈ മെഡിസിറ്റി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വിനോദ് തോമസ്, ഇന്‍ഡല്‍ ഓട്ടോമോട്ടീവ്സ് എച്ച്ആര്‍ ആന്‍ഡ് ട്രെയിനിംഗ് മേധാവി ഉണ്ണികൃഷ്ണന് എന്നിവര്‍ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ഫിനിഷിംഗ് പോയിന്റായ ഇന്‍ഡല്‍ ഹൗസിന് മുന്നില്‍ റെനൈ മെഡിസിറ്റിയില്‍ നിന്നുള്ള 20 അംഗ സംഘത്തിന്റെ ബോധവത്കരണ ഫ്ളാഷ് മോബും അരങ്ങേറി. സമാപന ചടങ്ങിന്റെ ഭാഗമായി ഹൃദയാരോഗ്യത്തെക്കുറിച്ച് റെനൈ മെഡിസിറ്റിയിലെ കാര്‍ഡിയോളജി വിദഗ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും നടന്നു.