മഹാത്മജി പുരസ്കാരം ടോമി തന്നിട്ടാമാക്കലിന്
1596227
Wednesday, October 1, 2025 7:12 AM IST
വാഴക്കുളം: മികച്ച പഞ്ചായത്തംഗത്തിനുള്ള മഹാത്മജി പുരസ്കാരം മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കലിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം നൽകി.
മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജനപ്രതിനിധികള്‍ക്കും കലാസാംസ്കാ രിക, ജീവകാരുണ്യ മേഖലയിലെ പ്രതിഭകൾക്കും ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന പുരസ്കാരമാണിത്. 20 വർഷമായി തുടർച്ചയായി പഞ്ചായത്തംഗമായ ടോമി തന്നിട്ടാമാക്കൽ കഴിഞ്ഞ 10 വർഷമായി പഞ്ചായത്തു വൈസ് പ്രസിഡന്റാണ്. യുഡിഎഫ് മഞ്ഞള്ളൂർ മണ്ഡലം ചെയർമാൻ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.