ജനറൽ ആശുപത്രിയിൽ മരുന്നുകൾ നൽകി
1596448
Friday, October 3, 2025 3:38 AM IST
കൊച്ചി: ജീവൻരക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റി എറണാകുളം ജനറൽ ആശുപത്രി കാൻസർ വാർഡിൽ സൗജന്യ മരുന്ന്, ധനസഹായ വിതരണം നടത്തി.
അര ലക്ഷം രൂപയുടെ ജീവൻ രക്ഷാ മരുന്നുകൾ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ , കാൻസർ വിഭാഗം മേധാവി ഡോ. ബാലമുരളീകൃഷ്ണയ്ക്കു കൈമാറി. സൊസൈറ്റി പ്രസിഡന്റ് അഡ്വ. ജോർജ് ജോസഫ് മാപ്പിളപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
പി.എസ്. അരവിന്ദാക്ഷൻ നായർ, ഡോ. കെ. എസ്. മായ, ഡോ. ബാലമുരളീകൃഷ്ണ, ഡോ. രഘുത്തമൻ എന്നിവർ പ്രസംഗിച്ചു. 80 ഡയാലിസിസ് രോഗികൾക്ക് ധനസഹായ വിതരണവും ഉണ്ടായിരുന്നു.