പൂതംകുറ്റി പള്ളിയില്‍ നിന്ന് കോതമംഗലം കാല്‍നട തീര്‍ഥയാത്ര പുറപ്പെട്ടു
1596445
Friday, October 3, 2025 3:38 AM IST
അങ്കമാലി: കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളിയില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബറിലേയ്ക്കുള്ള പൂതംകുറ്റി മേഖല കാല്‍നട തീര്‍ഥയാത്ര സെന്റ് മേരീസ് പള്ളിയില്‍ നിന്ന് പുറപ്പെട്ടു. പുലര്‍ച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പള്ളിമുറ്റത്ത് പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള കുരിശിന് തൊട്ടിയില്‍ നിന്ന് ഭദ്രദീപം കൊളുത്തി വികാരി ഫാ. ജോസഫ് പള്ളിയ്ക്കല്‍ തീര്‍ഥയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു.
പള്ളി ട്രസ്റ്റിമാരായ കെ.ടി. ഷാജി, എല്‍ദോ ഏലിയാസ്, സെക്രട്ടറി ടി.എം. യാക്കോബ്, പി.പി. എല്‍ദോ, ടി.എം. വര്‍ഗീസ്, കെ.എം. വര്‍ഗീസ്, കെ.വി. മത്തായി എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര പുറപ്പെട്ടത്. കിടങ്ങൂര്‍ മാര്‍ ബസേലിയോസ് ബാവാ പള്ളിയില്‍ നിന്ന് ആരംഭിച്ച കാല്നടതീര്ഥയാത്ര തുറവൂര്‍ ചാപ്പലില്‍ സംഗമിച്ചു.
ആഴകം, പീച്ചാനിക്കാട്, പൊയ്ക്കാട്ടുശേരി പള്ളികളില്‍ നിന്ന് പുറപ്പെട്ട തീര്ഥയാത്രകള് മറ്റൂരില്‍ പ്രധാന തീര്ഥയാത്രയോട് ചേര്‍ന്നു. തീര്‍ഥാടകരെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായുടെയും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. സന്ധ്യാപ്രാര്‍ഥനയ്ക്ക് ശേഷം ബാവായുടെ കബര്‍ വണങ്ങി വിശ്വാസികള്‍ മടങ്ങി.
ടൈറ്റസ് വര്‍ഗീസ് കൊറെപ്പിസ്ക്കോപ്പ, വര്‍ഗീസ് അരീയ്ക്കല്‍ കോറെപ്പീസ്ക്കോപ്പ, ഫാ. ജോസഫ് പള്ളിയ്ക്കല്‍, ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഫാ. തങ്കച്ചന് അരീയ്ക്കല്‍, ഫാ. ഏല്യാസ് അരീയ്ക്കല്‍, ഫാ. വര്‍ഗീസ് തൈപ്പറമ്പില്‍, ഫാ. വില്‍സണ്‍ വര്‍ഗീസ്, ഫാ. വര്‍ഗീസ് വി. അരീയ്ക്കല്‍ എന്നിവര്‍ തീര്‍ത്ഥയാത്രയ്ക്കും വിവിധ പള്ളികളിലെ സ്വീകരണങ്ങള്ക്കും നേതൃത്വം നല്കി.
കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്നുള്ള തീർഥയാത്രയ്ക്ക് ഫാ. ടിജോ മർക്കോസ്, ഫാ. സ്ലീബ കളരിക്കൽ, ഫാ. ബിനു സ്ക്കറിയ കോഴിക്കോട്ട്, ഫാ. ജോണി തുരുത്തിയിൽ, ജീവൻ മാലായിൽ, എം.പി.പോൾ, ഐ.കെ. ജോർജ് എന്നിവർ നേതൃത്വം നൽകി.