തുരുത്തിപ്പുറം ഫൊറോനാ പള്ളിയിൽ
1596239
Wednesday, October 1, 2025 7:12 AM IST
പറവൂർ: ചരിത്രപ്രസിദ്ധമായ തുരുത്തിപ്പുറം ഫൊറോന പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും പരിശുദ്ധ മാതാവിന്റെയും കൊമ്പ്രേരിയ തിരുനാളിന് കൊടിയേറി. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികനായി. ഇന്ന് വൈകീട്ട് അഞ്ചിന് ജപമാല. 5.30 ന് ദിവ്യബലി, വചന സന്ദേശം.
നാളെ ഇടവക ദിനം. രാവിലെ 7ന് ദിവ്യബലി തുടർന്ന് ഇലക് ത്തോർ വാഴ്ച . പിന്നീട് 2026ലെ പ്രസ്തുദേന്തി വാഴ്ച. തിരുനാൾ ദിനമായ അഞ്ചിന് രാവിലെ 9.30 ന് പൊന്തിഫിക്കൽ ദിവ്യബലി. കണ്ണൂർ രൂപത സഹായ മെത്രാൻ റവ.ഡോ. ഡെന്നിസ് കുറുപ്പശേരി മുഖ്യകാർമികനാവും. മോൺ. റോക്കി റോബിൻ കളത്തിൽ വചനപ്രഘോഷണം നടത്തും. കാഴ്ച സമർപ്പണത്തിനുശേഷം പടിഞ്ഞാറും ഭാഗത്തേക്കുള്ള പ്രദക്ഷിണം നടക്കും. വൈകുന്നേരം ആറിന് തിരുനാൾ സമാപന ദിവ്യബലി കൊടിയിറക്കം രൂപം എടുത്തു വയ്ക്കൽ എന്നിവ നടക്കും. രാത്രി എട്ടിന് ഗാനമേള.