മരണത്തിലും കൈകോർത്ത് ദമ്പതികൾ
1596245
Wednesday, October 1, 2025 7:25 AM IST
തൃപ്പൂണിത്തുറ: ഭർത്താവ് മരിച്ചതിന്റെ പിന്നാലെ ഭാര്യയും മരിച്ചു. എരൂർ പിഷാരികോവിൽ റോഡ് അയ്യമ്പിള്ളിച്ചിറ ലൈനിൽ താമസിക്കുന്ന മലപ്പുറം കോട്ടപ്പടി വിശ്രാന്തിയിൽ ശിവരാമപ്പൊതുവാൾ (83, റിട്ട.എജിഎം, ബിഎസ്എൻഎൽ ), ഭാര്യ കെ.പി.രാധ (77, റിട്ട.എച്ച്എം) എന്നിവരാണ് ഒരു ദിവസത്തിന്റെ ഇടവേളയിൽ മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു ശിവരാമപ്പൊതുവാളിന്റെ മരണം. ബന്ധുക്കൾ എത്താനുള്ളതിനാൽ സംസ്കാര ചടങ്ങുകൾ അടുത്ത ദിവസത്തേക്ക് ക്രമീകരിച്ചിരുന്നപ്പോഴാണ് രോഗശയ്യയിലായിരുന്ന ഭാര്യ രാധ ഇന്നലെ പുലർച്ചെ മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: മധു, വിധു, ജ്യോതി. മരുമക്കൾ: മഞ്ജു, ധന്യ, വിനോദ്.