ലോക ഹൃദയ ദിനാചരണം
1595970
Tuesday, September 30, 2025 7:45 AM IST
അങ്കമാലി എൽഎഫിൽ
അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ കാർഡിയാക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക ഹൃദയ ദിനാചരണം ആലുവ റൂറൽ ഡിവൈഎസ്പി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഷിയോ പോൾ ഹൃദയ ദിന വാക്കത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജെ. പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡോ. സ്റ്റിജി ജോസഫ്, ഡോ. എ.കെ. റഫീഖ്, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേന്പിള്ളി, ഫാ. എബിൻ കളപ്പുരക്കൽ, ഡോ. അൻവർ വർഗീസ്, ഡോ. ഡെനിൻ എഡ്ഗർ, ഡോ. പ്രസാദ് കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു. സിപിആർ പരിശീലനത്തിൽ ഡോ. ഹാരിഷ് മോഹൻ ക്ലാസ് നയിച്ചു. നഴ്സിംഗ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, വാക്കത്തൺ എന്നിവയുണ്ടായിരുന്നു.
ലൂർദ് ആശുപത്രിയിൽ
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോകഹൃദയ ദിനാഘോഷം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. നടൻ രമേഷ് പിഷാരടി, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം കാർഡിയോളജി സ്പെഷൽ ഹെൽത്ത് ചെക്കപ്പ് കൂപ്പൺ ഉദ്ഘാടനം ചെയ്തു.
കാർഡിയോളജി വിഭാഗം മേധാവി ഡോ.എസ്. സുജിത് കുമാർ, സിനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോർജ് തയ്യിൽ എന്നിവർ എന്നിവർ പ്രസംഗിച്ചു. ഹൃദയാരോഗ്യത്തെ സംബന്ധിച്ച ബോധവത്കരണ ക്ലാസുകൾ, സിപിആർ പരിശീലനം, സ്കിറ്റ്, ഫ്ലാഷ് മോബ് എന്നിവയുണ്ടായിരുന്നു.