കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം
1595961
Tuesday, September 30, 2025 7:44 AM IST
കൂത്താട്ടുകുളം: നഗരസഭ ഡിവിഷൻ 11ൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച പുത്തൻകുടിലിൽ കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ കലാ രാജു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ സി.എ. തങ്കച്ചൻ, ബോബൻ വർഗീസ്, പി.സി. ഭാസ്കരൻ, സിബി കൊട്ടാരം, ജിജോ ടി. ബേബി, റോയി ഇരട്ടയാനിക്കൽ, ലിസി ജോസ് , ടി.എസ്. സാറ, വി.ജെ. ശശീന്ദ്രൻ, റെജി ജോൺ, എം.എ. ഷാജി, എൻ.കെ. ചാക്കോച്ചൻ എന്നിവർ പ്രസംഗിച്ചു.