ഗാന്ധി ജയന്തി : കുട്ടമ്പുഴയിൽ ശുചിത്വ സഭ നടത്തി
1596457
Friday, October 3, 2025 4:08 AM IST
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത്, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ‘ഗാന്ധിസ്മൃതി’ ശുചിത്വ സഭ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർമാൻ കെ.എ. സിബി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ഡെയ്സി ജോയി, ആലീസ് സിബി, ഗ്രാമസേവകൻ ജിതിൻ മങ്ങാട്ട് എന്നിവർ പങ്കെടുത്തു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുട്ടമ്പുഴ ടൗൺ ശുചീകരിക്കുകയും പൂച്ചെടികൾ നടുകയും ചെയ്തു.