സേവന ദിനം ആചരിച്ചു
1596222
Wednesday, October 1, 2025 7:12 AM IST
കോലഞ്ചേരി: കോലഞ്ചേരി കോടതി സമുച്ചയത്തിൽ സേവന ദിനം ആചരിച്ചു. കോലഞ്ചേരി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി ജീവനക്കാരും, ക്ലർക്ക് അസോസിയേഷനും ചേർന്നാണ് സേവനദിനാചരണം നടത്തിയത്. ബാർ അസോസിയേഷൻ പ്രസിഡന്റ് ഷിജി ശിവജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിഫ് മജിസ്ട്രേറ്റ് എൻ.എ. സിർഷ , ന്യായാധികാരി ജെയ്സി അഗസ്റ്റിൻ തുടങ്ങിയവർ ചേർന്ന് സന്ദേശം നല്കി.
കോലഞ്ചേരി കോടതിയുടെ ചുറ്റും പരിസരവും ഇതോടനുബന്ധിച്ച് വൃത്തിയാക്കി. ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ആൻസി ലില്ല, സെക്രട്ടറി സജോ സക്കറിയ ആൻഡ്രൂസ്, ജോയിന്റ് സെക്രട്ടറി ടി.പി. ഫിനി മോൾ, ട്രഷറർ ഹരിത ഹരിഹരൻ, കമ്മിറ്റിയംഗങ്ങളായ മിനി കുമാരി, അശ്വതി കൃഷ്ണൻ , ആതിര അപ്പുക്കുട്ടൻ, ശില്പ ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.